എ.വി.ആർ നാടി​െൻറ സ്പന്ദനം തൊട്ടറിഞ്ഞ നേതാവ് -മന്ത്രി ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: കക്ഷി രാഷ്​ട്രീയത്തിനും വിഭാഗീയതകൾക്കും അതീതമായി സൗഹൃദ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും നാടി​െൻറ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത നേതാവും പൊതുപ്രവർത്തകനുമായിരുന്നു അന്തരിച്ച എൽ.ജെ.ഡി ജില്ല പ്രസിഡൻറ്​ എ.വി.രാമകൃഷ്ണനെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എൽ.ജെ.ഡി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സർവകക്ഷി AVR ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അഡ്വ. സി.കെ.ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കളായ എം.സി. ജോസ്, ടി.വി. ബാലകൃഷ്ണൻ, എ.ഹമീദ് ഹാജി, ഇ. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, വി.കമ്മാരൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, സുരേഷ് പുതിയേടത്ത്, നന്ദകുമാർ, ജോൺ ഐമെൻ, സി.വി. ദാമോദരൻ, കെ.വേണുഗോപാലൻ നമ്പ്യാർ, അരവിന്ദൻ മാണിക്കോത്ത്, ഇ.വി.ജയകൃഷ്ണൻ, ടി. മുഹമ്മദ് അസ്​ലം എന്നിവർ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും വി.വി. കൃഷ്ണൻ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT