Posted On
date_range Updated On
date_range നാലുവയസ്സുകാരിയടക്കം അഴീക്കലില് അഞ്ചുപേര്ക്ക് തെരുവുനായുടെ കടിയേറ്റു
അഴീക്കോട്: അഴീക്കൽ അശോക മന്ദിരം പരിസരത്ത് അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്കൂളിലേക്ക് പോകുന്ന നാലുവയസുകാരി ഗാന്ധിക (4) യ്ക്കാണ് വെള്ളി രാവിലെ കടിയേറ്റത്. പകൽ 12ഓടെ കെ.പി. ശോഭ, കൊട്ടക്കൻ രവീന്ദ്രൻ, ഗീത കാര്യംക്കണ്ടി, സന്തോഷ് എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയാണോ കടിച്ചതെന്ന് സംശയിക്കുന്നതായി പരിസരവാസികൾ പറഞ്ഞു. നാട്ടുകാര് പ്രദേശത്ത് തെരച്ചില് നടത്തിയെങ്കിലും നായെ കണ്ടെത്താനായില്ല. കടിയേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.