പി.കെ. ഷബ്ന
Posted On
date_range Updated On
date_range പി.കെ കുഞ്ഞനന്തെൻറ മകൾ ഷബ്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി
കണ്ണൂർ: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ െകാലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തെൻറ മകൾ പി.കെ. ഷബ്ന സി.പി.എം നേതൃനിരയിലേക്ക്. കുഞ്ഞനന്തെൻറ വീട് ഉൾക്കൊള്ളുന്ന സെൻട്രൽ കണ്ണേങ്കാട് ബ്രാഞ്ച് സെക്രട്ടറിയായാണ് പി.കെ. ഷബ്നയെ തെരഞ്ഞെടുത്തത്. നിലവിലുള്ള പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണേങ്കാട് ബ്രാഞ്ച് രൂപവത്കരിച്ചത്. കണ്ണേങ്കാട് ടി.പി.ജി.എം യു.പി സ്കൂൾ അധ്യാപികയാണ്. കെ.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി നിർവാഹക സമിതി അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.