കണ്ണൂർ സിറ്റി പൊലീസിന് ലഭിച്ച ഏഴ് പുതിയ വാഹനങ്ങൾ കമീഷണർ പി. നിധിൻരാജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
കണ്ണൂർ: പൊലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി കണ്ണൂർ സിറ്റി പൊലീസിന് ഏഴ് പുതിയ വാഹനങ്ങൾ. സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഫ്ലാഗ് ഓഫ് ചെയ്തു.
കണ്ണൂർ, തലശ്ശേരി കൺട്രോൾ റൂമുകളിലും ഹൈവേ പട്രോളിങ്ങിനും രണ്ട് വീതം വാഹനങ്ങൾ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യൂവിലേക്ക് ഒരു വാൻ, കണ്ണവം പൊലീസ് സ്റ്റേഷനിലേക്ക് മോട്ടോർ സൈക്കിൾ എന്നിങ്ങനെയാണ് അനുവദിച്ചത്. പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന നില കാര്യക്ഷമമായി പരിപാലിക്കുന്നതിനും പുതിയ വാഹനങ്ങൾ ഉപകരിക്കും. ചടങ്ങിൽ എം.ടി.ഒ കെ.പി. സന്തോഷ്, എസ്.ഐ ബൈജു, കെ.പി.ഒ.എ ജില്ല വൈസ് പ്രസിഡന്റ് ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.