മാഹി: മാഹി മേഖലയിൽ പെട്രോൾ പമ്പുകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ മാഹിയിൽ അഗ്നിരക്ഷാസേന യൂനിറ്റുകൾ കൂടുതൽ സ്ഥാപിക്കണമെന്ന് നാലുതറ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതര ചതുരശ്ര കിലോമീറ്ററിൽ മാഹി മേഖലയിൽ പുതുതായി തുറക്കാൻ പോകുന്നതുൾപ്പെടെ 35 പെട്രോൾ പമ്പുകളും 68 ലിക്കർ ഷോപ്പുകളും പടക്കക്കടകളുമാണ് പ്രവർത്തിക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഇവക്കെല്ലാം അധികൃതർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ജനങ്ങളുടെ സുരക്ഷ മനസ്സിലാക്കി മാഹി ബൈപാസ് സർവിസ് റോഡിലും പള്ളൂരിലും ആധുനിക രീതിയിലുള്ള അഗ്നിശമനസേന യൂനിറ്റുകൾ സ്ഥാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.നിലവിൽ മാഹി ടൗണിൽ മാത്രമാണ് അഗ്നിശമനസേന യൂനിറ്റുള്ളത്.
പന്തക്കൽ, പള്ളുർ ഭാഗത്ത് അത്യാഹിതം സംഭവിച്ചാൽ ഈ വാഹനങ്ങൾ എത്തിച്ചേരാൻ കിലോമീറ്ററുകൾ താണ്ടണം. നാലുതറ ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് പി.വി.കെ. രത്നാകരൻ, സെക്രട്ടറി കെ.പി. രഞ്ചിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.