പ്രതിഷേധിച്ചു

ഇരിട്ടി: വീർപ്പാട് സ്ഥാപിച്ച കോൺഗ്രസ്​ കൊടിമരവും പതാകയും മൂന്നാം ദിവസവും ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധർ നശിപ്പിച്ചതിൽ കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റി . പ്രദേശത്ത് സംഘർഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള ചിലരുടെ നീചശ്രമമാണ് ഇതിന്ന് പിന്നിലെന്നും ഇവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, ഡി.സി.സി സെക്രട്ടറിമാരായ വി.ടി. തോമസ്, സാജു മാസ്റ്റർ, കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം പ്രസിഡന്റ് സോണി നെല്ലിയാനി, ഷിജി നടുപ്പറമ്പിൽ, ജെസി ഉമ്മിക്കുഴി, അരവിന്ദൻ അക്കാണിശ്ശേരി, ബിനു പന്നിക്കോട്ടിൽ, സുരേന്ദ്രൻ പാറക്കെത്താഴത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.