പൂക്കോട് അപകടത്തിൽപ്പെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്
കൂത്തുപറമ്പ്: തലശ്ശേരി-കൂത്തുപറമ്പ് റോഡിലെ പൂക്കോട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ വടകര സ്വദേശി ഇസ്മയിൽ (49), നീർവേലി സ്വദേശികളായ അഷറഫ് (55), ഷെഫീർ (45), തില്ലങ്കേരി സ്വദേശി ദിനു (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ അഷ്റഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു അപകടം. രണ്ട് കാറും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത് കൂത്തുപറമ്പിൽനിന്ന് തലശ്ശേരി ഭാഗത്തേക്കും എതിരെയും പോവുകയായിരുന്ന കാറുകൾ പൂക്കോട് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു തുടർന്ന് ഇതുവഴി പോവുകയായിരുന്ന സ്കൂട്ടറിലും ഇടിച്ചു. കൂത്തുപറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.