ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ ഓമനമുക്കിലെ ഊരുമൂപ്പൻ മോഹനന്റെ
വീട്ടുപറമ്പിലെ വാഴ, കപ്പ തുടങ്ങിയ കാർഷികവിളകൾ കാട്ടാന നശിപ്പിച്ച നിലയിൽ
കേളകം: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ പരാക്രമം. തിങ്കളാഴ്ച രാത്രിയിൽ ബ്ലോക്ക് 11ൽ ഇറങ്ങിയ കാട്ടാനയാണ് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചത്.
ഓമനമുക്കിലെ ഊരുമൂപ്പൻ മോഹനൻ, സജി അനന്തൻ എന്നിവരുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്.
മേഖലയിൽ ആനശല്യം രൂക്ഷമാണ്. രാപ്പകൽ വ്യത്യാസമില്ലാതെയെത്തുന്ന ആനകൾ നിരന്തരം കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവനും ഭീഷണിയാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബ്ലോക്ക് 13ൽ കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി ലീല ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നത്. ഫാം, പുനരധിവാസ മേഖലയിൽ ഇതുവരെ 14 ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞിരിക്കുന്നത്. വീണ്ടും കശുവണ്ടി സീസൺ ആരംഭിക്കുന്നതോടെ ആനകൾ കൂട്ടമായി ജനവാസ മേഖലയിലേക്ക് എത്താനായുള്ള അപകടകരമായ സാധ്യതയാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.