പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് എത്തിക്കുന്നു
കേളകം: രാമച്ചി റോഡിലെ കരിയംകാപ്പ് മേഖലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു.
കരിയം കാപ്പിലെ റബർ തോട്ടത്തിൽ രണ്ടുതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കരിയംകാപ്പ്, വെണ്ടേക്കുംചാൽ മേഖലകളിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി കണ്ടെത്തിയ സാഹചര്യത്തിലാണ് കണ്ണൂർ ഡി.എഫ്.ഒ എസ്. വൈശാഖിന്റെ അധ്യക്ഷതയിൽ സമിതി യോഗം ചേർന്ന് പുലിയെ കൂട് വെച്ച് പിടികൂടാൻ അനുമതി തേടി ചീഫ് വൈൽഡ് ലൈഫ് വാർഡന് ശിപാർശ നൽകിയത്. ഡി.എഫ്.ഒ എസ്. വൈശാഖിന്റെ നിർദേശത്തെ തുടർന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. നിതിൻരാജ്, സെക്ഷൻ ഫോറസ്റ്റർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് ചൊവ്വാഴ്ച രാത്രി കരിയം കാപ്പിലെ പള്ളി വാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.