സി.കെ. നൂറുദ്ദീൻ
Posted On
date_range Updated On
date_range ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
കണ്ണൂർ: കൊളച്ചേരിയിൽ പണയ സ്വർണത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. പള്ളിപ്പറമ്പ് സ്വദേശി സി.കെ. നൂറുദ്ദീനാണ് പിടിയിലായത്. കൊളച്ചേരി മുക്കിലെ മുല്ലക്കൊടി സർവിസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണമെടുത്ത് നൽകാമെന്ന് പറഞ്ഞ് കൊളച്ചേരിമുക്ക് സ്വദേശിയിൽനിന്ന് 6,75,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ഒന്നാം പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയ കേസിലാണ് നൂറുദ്ദീനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നിർദേശ പ്രകാരം എസ്.ഐ പി. ഉണ്ണികൃഷ്ണനും സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള ഒന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.