കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ യാത്രക്കാരനെ നായ്ക്കൂട്ടം വളഞ്ഞപ്പോൾ
കണ്ണൂർ: തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി കണ്ണൂർ നഗരവും പ്രാന്ത പ്രദേശവും. നിരന്തരം പരാതി നൽകുന്നുവെന്നല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ ഒരുക്കമല്ല.
രാപകൽ വ്യത്യാസമില്ലാതെയാണ് കണ്ണൂർ നഗരത്തിലൂടെ തെരുവുനായ്ക്കൂട്ടം വിലസുന്നത്. പ്രദേശവാസികളുടെയും നാട്ടുകാരുടെയും മുന്നിലൂടെ കൂസലില്ലാതെ നായ്ക്കൾ കൂട്ടത്തോടെ വിലസുകയാണ്. ഞായറാഴ്ച ഉച്ചക്ക് കാൽടെക്സ് ജങ്ഷനിൽ യാത്രക്കാരനെ നായ്ക്കൂട്ടം വളഞ്ഞു. ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്.
കണ്ണൂർ നഗരത്തിനു പുറമെ കണ്ണൂർ സിറ്റി, കക്കാട്, അത്താഴക്കുന്ന് ഭാഗങ്ങളിലും തെരുവുനായ്ക്കളെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. രാത്രി സമയങ്ങളിൽ മിക്കപ്പോഴും ഇരുചക്ര വാഹനക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾക്ക് പിറകേ ഓടുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ തെരുവുനായ് കടിച്ച് നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.