കുറ്റിയടിക്കൽചിത്രം: കെയർഹോം പ്രീ ലോഞ്ചിങ് സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് ഹാമിദ് മാസ്റ്റർ ചൊവ്വ സംസാരിക്കുന്നുഇരിക്കൂർ: ദി നെസ്റ്റ് എജുക്കേഷൻ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (നെസ്ഫി) കെയർഹോമിൻെറ കുറ്റിയടിക്കൽ നടന്നു. ഇരിക്കൂർ മഞ്ഞപ്പാറ ഹിദായ നഗറിൽ സ്ഥാപിക്കുന്ന കെയർഹോമിൻെറ കുറ്റിയടിക്കൽ ആറ്റക്കോയ തങ്ങൾ അടിപ്പാലം, സഅദ് തങ്ങൾ, അബ്ദുറൗഫ് തങ്ങൾ, സഹൽ തങ്ങൾ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. തുടർന്ന് നടന്ന പ്രീ ലോഞ്ചിങ് സമ്മേളനം ഐ.പി.എഫ് കണ്ണൂർ റീജനൽ ചെയർമാൻ അഡ്വ. പി.പി. മുബഷിറലി ഉദ്ഘാടനം ചെയ്തു. നെസ്ഫി വൈസ് ചെയർമാൻ അബ്ദുൽ അസീസ് ഹാജി കൊളോളം അധ്യക്ഷത വഹിച്ചു. നെസ്ഫി മാനേജിങ് ഡയറക്ടർ ആർ.പി. ഹുസൈൻ മാസ്റ്റർ, എകോ മൗണ്ട് ബിൽഡേഴ്‌സ് എം.ഡി അബ്ദുൽ വാഹിദ് എന്നിവർ വിഷയാവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് ഹാമിദ് മാസ്റ്റർ ചൊവ്വ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അനുഗ്രഹ ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.