പയ്യന്നൂർ: സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് വാർഷികാഘോഷങ്ങളുടെ ഭാഗമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, 2012 ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഒളിമ്പ്യൻ കെ.എസ്. മാത്യുവിനെ . ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനമർപ്പിച്ച് നടത്തിയ ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡംഗം മാത്യു കാരിത്താങ്കൽ പങ്കെടുത്തു. പി.ടി.എ പ്രസിഡൻറ് കെ.സി. സതീശൻ ഉപഹാരം നൽകി. എസ്.പി.സി സ്പോർട്സ് ക്ലബ് ഫിറ്റ്സിൻെറ ഉദ്ഘാടനവും നടന്നു. ലതീഷ് പുതിയടത്ത്, കെ.പി. പ്രേമലത, ലിജോ വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.