നിൽപുസമരം

നിൽപുസമരം പടം: irt nilpu samaram ഇരിട്ടി സബ് ട്രഷറിക്ക്​ മുന്നിൽ പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ നിൽപുസമരംഇരിട്ടി: സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സബ്ട്രഷറി ഓഫിസിന്​ മുന്നിൽ നിൽപുസമരം നടത്തി.പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാപദ്ധതി കുറ്റമറ്റരീതിയിൽ നടപ്പാക്കുക, ചികിത്സാപദ്ധതിയിൽ ഒ.പി ചികിത്സ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. ജോസ് പാരിക്കപ്പള്ളി അധ്യക്ഷത വഹിച്ചു. കുഞ്ഞനന്ദൻ മാസ്​റ്റർ, നാരായണൻ മാസ്​റ്റർ, തമ്പാൻ മാസ്​റ്റർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.