പൗരസ്വീകരണം

തളിപ്പറമ്പ്: മുഖ്യമന്ത്രിയിൽ നിന്ന് രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാപഥക് ഏറ്റുവാങ്ങി തിരിച്ചെത്തിയ കുണ്ടത്തിൽ കൃഷ്ണന് പൗര സ്വീകരണം നൽകി. നാട്ടുകാരും ചെറിയൂർ ഗവ. ഹൈസ്കൂളും വട്ടക്കൂൽ എ.കെ.ജി വായനശാല ആൻഡ് ഗ്രന്ഥശാലയും സംയുക്തമായാണ് സ്വീകരണം നൽകിയത്. 2020ൽ കൂവേരി പുഴയിൽ മുങ്ങിയ രണ്ട് പേരെ ജീവൻ പണയംവെച്ച് രക്ഷിച്ചതിനാണ് രാഷ്ട്രപതിയുടെ ബഹുമതി കൃഷ്ണനെ തേടിയെത്തിയത്. സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷീബ അധ്യക്ഷത വഹിച്ചു. കെ. ലിനേഷ്, പ്രമോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.