പുസ്തകപ്രകാശനം

പാപ്പിനിശ്ശേരി: പഞ്ചായത്ത് ജെന്റര്‍ റിസോഴ്സ് സെന്റർ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയാറാക്കിയ സ്ത്രീപദവി പഠനത്തിന്റെ പുസ്തക പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സി.ടി. രാജശ്രീ സ്ത്രീപദവി പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്‌ കുമാര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ വികസന സമിതി ചെയര്‍പേഴ്സന്‍ പി.വി. അജിത, പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്സന്‍ പി.പി. മാലിനി, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ടി.കെ. പ്രമോദ്, ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സന്‍ കെ. ശോഭന, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ശിഷിത പി., അസി. സെക്രട്ടറി കെ. മിനി എന്നിവര്‍ സംസാരിച്ചു. ചിത്രം: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ജെന്റര്‍ റിസോഴ്സ് സെന്റർ തയാറാക്കിയ സ്ത്രീപദവി പഠനത്തിന്റെ പുസ്തക പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.