പു​ഷ്പ​രാ​ജ്

10 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ തേ​ൻ വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ക​ന്യാ​കു​മാ​രി കു​ല​ശേ​ഖ​ര​ത്തെ പു​ഷ്പ​രാ​ജി(52) നെ​യാ​ണ് ഇ​രി​ട്ടി എ​സ്‌.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ​നി​ന്നും വാ​ട​ക വീ​ട്ടി​ൽ​നി​ന്നു​മാ​യി പൊ​ലീ​സ് 35 ചാ​ക്ക് നി​രോ​ധി​ത പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ര​വ​ധി ചാ​ക്കു​കെ​ട്ടു​ക​ളി​ൽ പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ഇ​യാ​ളു​ടെ വ​ട്യാം​തോ​ടി​ലെ ക​ട​മ​ന​ക്ക​ണ്ടി കോ​ള​നി​യി​ലെ വാ​ട​ക​വീ​ട്ടി​ലും പാ​ൻ​മ​സാ​ല ശേ​ഖ​രം ഉ​ള്ള​താ​യി വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും നി​ര​വ​ധി ചാ​ക്ക് പാ​ൻ മ​സാ​ല​ക​ൾ കൂ​ടി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 31,750 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​യാ​ളി​ൽ​നി​ന്നും നി​രോ​ധി​ത പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു.കാ​ക്ക​യ​ങ്ങാ​ട് കാ​യ​പ്പ​ന​ച്ചി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്നും ക​രി​ക്കോ​ട്ട​ക്ക​രി പൊ​ലീ​സ് 20 ചാ​ക്ക് പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് അ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ല​ക്ഷ്യം തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ​ര​മാ​വ​ധി സം​ഭ​രി​ക്കു​ക

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കും. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും ക​ള്ള​പ്പ​ണ​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​ന് സം​സ്ഥാ​നാ​തി​ർ​ത്തി​യി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. അ​തി​ന് മു​മ്പ് പ​ര​മാ​വ​ധി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​ട​ത്തി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് എ​സ്‌.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പാ​റ​മ​ട​ക​ളി​ലും ചെ​ങ്ക​ൽ മേ​ഖ​ല​യി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യം​വെ​ച്ചാ​ണ് വ​ൻ​തോ​തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ന് വി​പ​ണി​യി​ൽ 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ സി.​പി.​ഒ ഷി​ജി​ത്ത്, എ​സ്.​പി​യു​ടെ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ അ​നൂ​പ്, ഷൗ​ക്ക​ത്ത​ലി ജി​ജി​മോ​ൻ, എ.​എം. ഷി​ജോ​യ്, ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - man arrested with tobacco products worth Rs 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.