കണ്ണൂർ: ബർണശ്ശേരിയിൽ പള്ളിക്ക് നേരെ പട്ടാപ്പകൽ അക്രമം. ബർണശ്ശേരി മുഹിയുദ്ദീൻ ജുമാമസ്ജിദിന് നേരെയാണ് കല്ലേറുണ്ടായത്. രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച എട്ടരയോടെ മദ്രസയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സംഭവം. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒന്നാം നിലയിലെ മദ്റസയിലെ ജനൽ ഗ്ലാസും രണ്ടാം നിലയിലെ നമസ്കാര മുറിയിലെ ജനൽ ഗ്ലാസുമാണ് കല്ലേറിൽ തകർന്നത്. സൺഷേഡിനും കേടുപാടുകൾ സംഭവിച്ചു. കരിങ്കൽ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും കോമ്പൗണ്ടിൽ ചിതറിയ നിലയിലാണ്. പള്ളി സെക്രട്ടറി ഗസാലി കണ്ണൂർ സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലടക്കം ലഹരി മാഫിയ തമ്പടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.