ക​വ്വാ​യി​ക്കാ​യ​ൽ

കവ്വായിക്കായലോളങ്ങളെ കാത്തുവെക്കാം...

പ​യ്യ​ന്നൂ​ർ: ഏ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ക​വ്വാ​യി​ക്കാ​യ​ലി​ന് അ​ന്താ​രാ​ഷ്ട്ര ത​ണ്ണീ​ർ​ത്ത​ട പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ഗ​ണ​ന​യി​ൽ. 10 വ​ർ​ഷം മു​മ്പ് രാം​സ​ർ സൈ​റ്റ് പ​ദ​വി ല​ഭി​ക്കു​ന്ന​തി​ന് വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ നീ​ക്കം പ്രാ​രം​ഭ സ​ർ​വേ​യി​ലും സെ​മി​നാ​റി​ലു​മൊ​തു​ങ്ങി​യ​താ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കാ​യ​ൽ സു​ര​ക്ഷ ക​ട​ലാ​സി​ൽ മാ​ത്ര​മൊ​തു​ങ്ങു​ക​യാ​ണ്. മ​ല​നി​ര​ക​ളു​ടെ കാ​റ്റേ​റ്റ്, പ​ച്ച​ത്തു​രു​ത്തു​ക​ൾ​ക​ണ്ട് ഓ​ള​പ്പ​ര​പ്പി​ലൂ​ടൊ​രു സാ​ഹ​സി​ക യാ​ത്ര ന​ട​ത്താ​ൻ ഏ​റ്റ​വും പ​റ്റി​യ ജ​ല​സ​മൃ​ദ്ധി​യാ​ണ് കാ​യ​ൽ. എ​ന്നാ​ൽ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ ചെ​ങ്ക​ൽ, മ​ണ്ണ് ഖ​ന​ന​വും മ​റ്റും കാ​യ​ലി​നെ ന​ശി​പ്പി​ക്കു​ക​യാ​ണ്.

ലോ​ക​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച ക​വ്വാ​യി​ക്കാ​യ​ൽ ന​ൽ​കും കാ​ഴ്ച​യു​ടെ ഉ​ത്സ​വം അ​ന്താ​രാ​ഷ്ട്ര മാ​ഗ​സി​നു​ക​ൾ ഉ​ൾ​പ്പെ​ടെ അം​ഗീ​ക​രി​ച്ച​താ​ണ്. ലോ​ൺ​ലി പ്ലാ​ന​റ്റ് മാ​സി​ക​യു​ടെ അ​ഭി​പ്രാ​യ​പ്ര​കാ​രം കേ​ര​ള​ത്തി​ൽ കാ​ണേ​ണ്ട അ​ഞ്ചി​ട​ങ്ങ​ളി​ൽ ഒ​ന്നും ലോ​ക​ത്തി​ലെ 20 സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നു​മാ​യി ക​വ്വാ​യി​ക്കാ​യ​ൽ ഇ​ടം​ക​ണ്ടു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്റെ ട്രാ​വ​ൽ മാ​ഗ​സി​നി​ലും ക​വ്വാ​യി​യു​ടെ പേ​ര് അ​ട​യാ​ള​പ്പെ​ട്ടു. തു​ട​ർ​ന്ന് നി​ര​വ​ധി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ കാ​യ​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

കാ​യ​ലും ക​ട​ലും മ​ല​ക​ളും തു​രു​ത്തു​ക​ളു​മൊ​ക്കെ ചേ​ർ​ന്ന ക​വ്വാ​യി​ക്കാ​യ​ൽ ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യാ​ണ്. വ​ട​ക്ക് നീ​ലേ​ശ്വ​രം മു​ത​ൽ തെ​ക്ക് ചെ​മ്പ​ല്ലി​ക്കു​ണ്ടു​വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന കാ​യ​ലി​ന്റെ ജ​ല ജൈ​വി​ക സ​മ്പ​ന്ന​ത ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ള്ള കു​ഞ്ഞി​മം​ഗ​ല​ത്തെ നീ​ർ​ത്ത​ട​ങ്ങ​ളും ചെ​മ്പ​ല്ലി​ക്കു​ണ്ട്, കു​ണി​യ​ൻ തു​ട​ങ്ങി​യ പ​ക്ഷി​സ​ങ്കേ​ത​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ കാ​യ​ലി​നെ അ​റി​യാ​നും ആ​സ്വ​ദി​ക്കാ​നു​മാ​യി നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഉ​ത്ത​ര മ​ല​ബാ​റി​ന്റെ ആ​ല​പ്പു​ഴ​യെ​ന്ന് വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ക​വ്വാ​യി​ക്കാ​യ​ലി​ലേ​ക്ക് പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മേ​യു​ള്ളൂ. അ​റ​ബി​ക്ക​ട​ലി​നു സ​മാ​ന്ത​ര​മാ​യി 21 കി​ലോ​മീ​റ്റ​ർ നീ​ണ്ടു​കി​ട​ക്കു​ന്ന ജ​ലാ​ശ​യ​മാ​ണ്, ലോ​ക ത​ണ്ണീ​ർ​ത്ത​ട പ​ദ​വി​യാ​യ രാം​സ​ർ​സൈ​റ്റ് പ​ട്ടി​ക​യി​ലി​ടം പി​ടി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ മ​ലി​ന​പ്പെ​ടാ​ത്ത ജ​ല​സ​മൃ​ദ്ധി കൂ​ടി​യാ​ണ് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ന്റെ ജ​ല ഭ​ക്ഷ്യ​സു​ര​ക്ഷ കൂ​ടി​യാ​യ ഈ ​കാ​യ​ൽ.

പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​നു​മ​പ്പു​റം ജ​ല​വി​ഭ​വ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യും ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വും കാ​യ​ലി​ന് അ​ന്താ​രാ​ഷ്ട്ര പ​ദ​വി ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ല​സ് പോ​യ​ന്റു​ക​ളാ​ണ്. പ​യ്യ​ന്നൂ​രി​ന്റെ​യും ഉ​ത്ത​ര​കേ​ര​ള​ത്തി​ന്റെ​യും ച​രി​ത്ര​വും കാ​യ​ലി​ന്റെ ജൈ​വ​സ​മ്പ​ന്ന​ത​യു​മ​റി​ഞ്ഞ് പ​ച്ചോ​ള​ങ്ങ​ളി​ൽ തെ​ന്നി​യൊ​ഴു​കാ​ൻ സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ന്ന ക​വ്വാ​യി​ക്കാ​യ​ലി​നെ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യി​ൽ മാ​ത്രം ത​ള​ച്ചി​ടാ​തെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം കൂ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.

Tags:    
News Summary - Let's keep kavvaayi kayaloram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.