പെ​രി​ങ്ങ​ത്തൂ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ അ​ട​യാ​ളക്കുറ്റി​യടിക്കാനെ​ത്തി​യ​വ​രെ മ​ഹ​ല്ല് നി​വാ​സി​ക​ൾ ത​ട​യു​ന്നു

കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള പാതക്ക് കുറ്റിയടിക്കാനെത്തി; പെരിങ്ങത്തൂരിലും പൂക്കോത്തും പ്രതിഷേധം

പെ​രി​ങ്ങ​ത്തൂ​ർ: കു​റ്റ്യാ​ടി - മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള പാ​ത​യു​ടെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ത്തൂ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ കു​റ്റി​യടിക്കാ​നെ​ത്തി​യ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ പെ​രി​ങ്ങ​ത്തൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നി​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് ത​ട​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പെ​രി​ങ്ങ​ത്തൂ​രി​ൽ ത​ട​ഞ്ഞ​ത്.

പൊ​ലീ​സു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ക് ത​ർ​ക്ക​ത്തെത്തുടർന്ന് കുറ്റിയടിക്കുന്നത് നിർത്തി. എങ്കിലും വ്യാ​ഴാ​ഴ്ച വീ​ണ്ടും കു​റ്റിയടിക്കാ​നെ​ത്തു​മെ​ന്ന​റി​യി​ച്ച് തൽ​ക്കാ​ലം കെ.​ആ​ർ.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി. ര​ണ്ടാ​ഴ്ച ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​യ​മ​നു​വദി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി. മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നെ​ല്ലി​ക്ക മു​സ്ത​ഫ, കു​ന്നോ​ത്ത് അ​സീ​സ്, ഹ​ന കാ​സിം, എ.​കെ. സു​ഹൈ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​ഞ്ഞ​ത്.

രാ​വി​ലെ 12ഓ​ടെ താ​ഴെ പൂ​ക്കോ​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​വും ത​ട​ഞ്ഞു. ഇ​തേതു​ട​ർ​ന്ന് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​ട​യാ​ള ക്കുറ്റി​ക​ൾ സ്ഥാ​പി​ച്ചു. ഒ​ഴി​വാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം വീ​ണ്ടും അ​ട​യാ​ള കു​റ്റി​യടിക്കാ​നെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ര​ണ്ടി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വി​ട​ങ്ങ​ളി​ൽ അ​ട​യാ​ള​ക്കു​റ്റി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൂ​ക്കോ​മി​ലും ചൊ​ക്ലി പൊ​ലീ​സി​ന്റെ സു​ര​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ കു​റ്റി​യടിക്കാ​നെ​ത്തി​യ​ത്. പൂ​ക്കോ​മി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് വ്യാ​പാ​രി നേ​താ​ക്ക​ളാ​യ എം.​ആ​ർ. വേ​ണു , കെ.​സി. അ​ജി​ത​ൻ, എ​ൻ.​വി. പ്രേ​മ​ൻ , കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ, ഒ.​ടി. അ​ബ്ദു​ല്ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kuttyadi - Mattannur Airport Road; Protests at Peringathur and Pookoth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.