Posted On
date_range Updated On
date_range യാക്കൂബ് വധം: അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
കൊച്ചി: സി.പി.എം പ്രവർത്തകനായിരുന്ന ഇരിട്ടി കാണിക്കല്ലുവളപ്പിൽ യാക്കൂബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈകോടതി ശരിവെച്ചു.
കീഴൂർ പുന്നാട് ദീപം ഹൗസിൽ വി. ശങ്കരൻ മാസ്റ്റർ, സഹോദരൻ മനോജ് എന്ന വി. മനോഹരൻ, തില്ലങ്കേരി തെക്കൻ വീട്ടിൽ ടി.വി. വിജേഷ്, ജോക്കർ പ്രകാശൻ എന്ന കീഴൂർ കൊതേരി പ്രകാശൻ, കീഴൂർ പുന്നാട്ട് കാരാട്ട് വീട്ടിൽ പി. കാവ്യേഷ് എന്നിവർക്ക് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2006 ജൂൺ 13ന് രാത്രിയായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.