ടി.​പി. ന​സീ​ബ്

പോക്സോ: മദ്റസ അധ്യാപകന് 30 വർഷം കഠിനതടവ്

ക​ണ്ണൂ​ർ: 12 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ക​ഠി​ന​ത​ട​വും ല​ക്ഷം​രൂ​പ പി​ഴ​യും. മ​ല​പ്പു​റം കൂ​ട്ടാ​യി തി​രു​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​പി. ന​സീ​ബി​നെ​യാ​ണ് (39) ക​ണ്ണൂ​ർ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എം.​ടി. ജ​ല​ജാ​റാ​ണി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2023 മേ​യ്​ മു​ത​ൽ 2024 സെ​പ്റ്റം​ബ​ർ വ​രെ യു​വാ​വ് പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ലെ മ​ദ്റ​സ​യി​ൽ പ​ഠി​പ്പി​ക്കു​ന്ന കാ​ല​ത്താ​ണ് പീ​ഡ​നം. കു​ട്ടി​യെ അ​ഞ്ചാ​റു​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ​രി​യാ​രം ഇ​ൻ​സ്​​പെ​ക്ട​ർ എം.​പി. വി​നീ​ഷ് കു​മാ​റാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. പ്രീ​ത കു​മാ​രി ഹാ​ജ​രാ​യി.

Tags:    
News Summary - POCSO: Madrasa teacher gets 30 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.