ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തലശ്ശേരി ജില്ല കോടതിക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി

ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ഇ ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ക​ണ്ണൂ​രി​ൽ​നി​ന്ന് എ​ത്തി​യ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ട​തി സ​മു​ച്ച​യ​ത്തി​ന്റെ അ​ക​വും പു​റ​വും പ​രി​സ​ര​ങ്ങ​ളും അ​രി​ച്ചു​പെ​റു​ക്കി തി​ര​ഞ്ഞെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സീ​നി​യ​ർ സി.​പി.​ഒ നി​ഗീ​ഷി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് നാ​യ് ലൗ​ലി​യാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ​ക്കാ​യി തി​ര​ഞ്ഞ​ത്. എ.​എ​സ്.​ഐ ബി​നി​ഷ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​ഷ്, ജി​ജി​ൻ​രാ​ജ്, ശ​ര​ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും കോ​ട​തി സ​മു​ച്ച​യ​ത്തി​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ന്നി​രു​ന്നു. അ​ന്നും കോ​ട​തി​യും പ​രി​സ​ര​വും അ​രി​ച്ചു പെ​റു​ക്കി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

Tags:    
News Summary - Another bomb threat to Thalassery District Court; message received via e-mail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.