പൊലീസ് സ്റ്റേഷനില്‍ അതിക്രമം; 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പെ​രി​ങ്ങോം: പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കാ​നും പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും 15 സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ പെ​രി​ങ്ങോം പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫെ​ബ്രു​വ​രി 25ന് ​പെ​രി​ങ്ങോം താ​ലൂ​ക്കാ​ശു​പ​ത്രി ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി വീ​ണാ ജോ​ര്‍ജി​നെ ക​രി​ങ്കൊ​ടി കാ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യൂ​ത്ത് ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഷ​ജീ​ര്‍ ഇ​ക്ബാ​ലി​നെ ഒ​രു​സം​ഘം സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ക്ര​മി​ച്ചി​രു​ന്നു.

ഈ ​കേ​സി​ലെ പ്ര​തി​യാ​യ സി.​വി. വി​ഷ്ണു​പ്ര​സാ​ദി​നെ (28) പെ​ര​ളം കൊ​ഴു​മ്മ​ലി​ലെ വീ​ട്ടി​ല്‍നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞെ​ത്തി​യ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു​ക​യും പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ക്കു​നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും പ്ര​തി​യെ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ര്‍ഷ​ത്തി​നി​ടെ എ​സ്.​എ​ച്ച്.​ഒ ടി.​കെ. മു​കു​ന്ദ​ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. പൊ​ലീ​സു​കാ​ര്‍ ബ​ലം പ്ര​യോ​ഗി​ച്ച് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത്. തു​ട​ര്‍ന്ന് എ​സ്.​എ​ച്ച്.​ഒ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. സം​ഭ​വ​ത്തി​ല്‍ നി​ധി​ന്‍, സി​ധി​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, മ​നീ​ഷ്, വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​രു​ള്‍പ്പെ​ടെ 15 പേ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​രി​ല്‍ നി​ധി​നെ​യും വി​ഷ്ണു​പ്ര​സാ​ദി​നെ​യും അ​റ​സ്റ്റു​രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Assault at police station; Case filed against 15 CPM workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.