മ​ട്ട​ന്നൂ​ർ-​ഇ​രി​ക്കൂ​ർ, ഉ​രു​വ​ച്ചാ​ൽ-​കീ​ഴ​ല്ലൂ​ർ-​മ​രു​താ​യി റോ​ഡുകൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി

ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശേ​ഷം കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ തു​റ​ന്നു​കൊ​ടു​ക്കു​ന്നു

മട്ടന്നൂർ-ഇരിക്കൂർ, ഉരുവച്ചാൽ-മരുതായി റോഡുകൾ നാടിന് സമർപ്പിച്ചു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട്​ റോ​ഡു​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. മ​ട്ട​ന്നൂ​ർ-​ഇ​രി​ക്കൂ​ർ റോ​ഡ്, ഉ​രു​വ​ച്ചാ​ൽ -കീ​ഴ​ല്ലൂ​ർ-​മ​രു​താ​യി റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ്​ മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​ക്ക്​ പു​റ​മെ കീ​ഴ​ല്ലൂ​ർ, കൂ​ടാ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ റോ​ഡ്​ ക​ട​ന്നു​പോ​കു​ന്ന​ത്. റീ​ബി​ൽ​ഡ്​ കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 100.43 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ ഉ​രു​വ​ച്ചാ​ൽ - കീ​ഴ​ല്ലൂ​ർ -മ​രു​താ​യി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 46 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ മ​ട്ട​ന്നൂ​ർ-​ഇ​രി​ക്കൂ​ർ റോ​ഡ്​ ന​വീ​ക​രി​ച്ച​ത്.

ര​ണ്ട്​ റോ​ഡു​ക​ളും സം​ഗ​മി​ക്കു​ന്ന മ​രു​താ​യി പാ​ല​ത്തി​നു സ​മീ​പം സം​ഘ​ടി​പ്പി​ച്ച ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ റോ​ഡു​ക​ൾ നാ​ട്ടു​കാ​ർ​ക്ക്​​ തു​റ​ന്നു​കൊ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്​ മു​ഖ്യാ​തി​ഥി​യാ​യി. കെ.​ആ​ർ.​എ​ഫ്.​ബി എ​ക്​​സി.​എ​ൻ​ജി​നീ​യ​ർ സു​നി​ൽ കൊ​യി​ലേ​രി​യ​ൻ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഇ. ​സ​ജീ​വ​ൻ, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ സി. ​സ​ജീ​വ​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി. ​ശ്രീ​നാ​ഥ്, വി.​കെ. സു​ഗ​ത​ൻ, പി. ​പ്ര​സീ​ന, പി. ​അ​നി​ത, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​രാ​ഘ​വ​ൻ, സി. ​അ​ജി​ത്ത് കു​മാ​ർ, കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത്​ ​വൈ​സ്​ പ്ര​സി​ഡ​ന്‍റ് കെ.​സി. നി​ജി​ല, കെ. ​ഭാ​സ്ക​ര​ൻ, എം. ​ര​തീ​ഷ്, എ.​കെ. സു​രേ​ഷ്​ കു​മാ​ർ, സി.​എ​ച്ച്. വ​ത്സ​ല​ൻ, എം. ​മു​കു​ന്ദ​ൻ, കെ.​പി. ര​മേ​ശ​ൻ, കെ.​പി. അ​നി​ൽ കു​മാ​ർ, അ​ണി​യേ​രി അ​ച്യു​ത​ൻ, മ​ണാ​ട്ട്​ കു​മാ​ര​ൻ, മു​സ്ത​ഫ ദാ​വാ​രി, ഗ​ണേ​ശ​ൻ കു​ന്നു​മ്മ​ൽ, സു​രേ​ഷ്​ മാ​വി​ല, ഒ.​കെ. പ്ര​സാ​ദ്, ഒ. ​സ​ജീ​വ​ൻ, കെ.​എ​സ്.​​ടി.​പി എ​ക്സി. എ​ൻ​ജി​നീ​യ​ർ ഒ. ​സു​നി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

100.43 കോ​ടി ചെ​ല​വി​ലാ​ണ്​ ഉ​രു​വ​ച്ചാ​ൽ -കീ​ഴ​ല്ലൂ​ർ -മ​രു​താ​യി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 46 കോ​ടി ചെ​ല​വി​ലാ​ണ്​ മ​ട്ട​ന്നൂ​ർ-​ഇ​രി​ക്കൂ​ർ റോ​ഡ്​ ന​വീ​ക​രി​ച്ച​ത്​

Tags:    
News Summary - Mattannur-Irikkur, Uruvachal-Maruthai roads dedicated to the nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.