Representational Image
Posted On
date_range Updated On
date_range അമ്പായത്തോട്ടിൽ വീണ്ടും മാവോവാദി സംഘം
കേളകം: കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും മാവോവാദി സംഘം എത്തി. പാൽച്ചുരം കോളനിക്ക് എതിർവശം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവോവാദി സംഘം എത്തിയത്.
വനപാലകരാണ് ഇവരെ കണ്ടത്. ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും അടങ്ങിയ സംഘമാണ് എത്തിയത്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തു.
മാവോവാദി നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നതായി വനപാലകർ പറഞ്ഞു. താഴെ പാൽചുരം കോളനിയിൽ അഞ്ചംഗ മാവോവാദി സംഘം എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.