ആ​റ​ളം ഫാ​മി​ൽ​നി​ന്ന് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം

ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി: ആ​റ് ആ​ന​ക​ളെ കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി

കേ​ള​കം: ആ​റ​ളം ഫാ​മി​ലും പു​ന​ര​ധി​വാ​സ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ന്നി​രു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തി​രി​കെ തു​ര​ത്താ​നു​ള്ള വ​നം വ​കു​പ്പി​ന്റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത ദൗ​ത്യ​മാ​യ ‘ഓ​പ​റേ​ഷ​ൻ ഗ​ജ​മു​ക്തി’​യു​ടെ ഭാ​ഗ​മാ​യി ആ​റ് ആ​ന​ക​ളെ കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി.

ബ്ലോ​ക്ക് ഏ​ഴ്, വ​യ​നാ​ട​ൻ കാ​ട്, ഹെ​ലി​പ്പാ​ട് താ​ളി​പ്പാ​റ വ​ഴി തൂ​ക്ക് വൈ​ദ്യു​തി​വേ​ലി ക​ട​ത്തി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ദൗ​ത്യ​സം​ഘം ആ​റ​ളം വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യ​ത്.

മു​മ്പ് ഫാ​മി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ഒ​മ്പ​ത് കാ​ട്ടാ​ന​ക​ളെ ആ​റ​ളം വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ആ​ന​ക​ളു​ടെ അ​ക്ര​മാ​സ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ലും പ​ത​റാ​തെ​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന്റെ നീ​ക്കം. ഫാം ​ര​ണ്ടാം ബ്ലോ​ക്കി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് ആ​ന​ക​ളെ​ക്കൂ​ടി ഉ​ട​ൻ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​മെ​ന്ന് വ​നം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ, അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​നി​ധി​ൻ രാ​ജ്, ആ​ർ.​ആ​ർ.​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ഷൈ​നി കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ​ളം ഫാം ​ഗ​ജ​മു​ക്തി ദൗ​ത്യം. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ്, കൊ​ട്ടി​യൂ​ർ, ത​ളി​പ്പ​റ​മ്പ്, ക​ണ്ണ​വം റേ​ഞ്ചു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, വാ​ച്ച​ർ​മാ​ർ, ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ, പി.​ആ​ർ.​ടി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന 40ല​ധി​കം വ​രു​ന്ന സം​ഘ​മാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ൽ യ​ജ്ഞം ന​ട​പ്പാ​ക്കു​ന്ന​ത്.

Tags:    
News Summary - Operation Gajamukti: Six more elephants were chased back into the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.