ആ​റ​ള​ത്തെ ഉ​പ​ദ്ര​വ​കാ​രി​യാ​യ മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​എ​ൻ. അ​ഞ്ജ​ൻ​കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ യോ​ഗം

ആ​റ​ള​ത്തെ കെ.​എം വ​ൺ മോ​ഴ​യാ​ന; മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടാ​ൻ ശ്ര​മം തു​ട​ങ്ങി

കേ​ള​കം: ആ​റ​ള​ത്തെ ഉ​പ​ദ്ര​വ​കാ​രി​യാ​യ കെ.​എം (ക​ണ്ണൂ​ർ മ​ഖ്ന) വ​ൺ - മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം, ആ​റ​ളം ഫാം, ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​ക​ളി​ൽ നി​ര​ന്ത​രം ജീ​വ​ഹാ​നി​യും വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ളും വ​രു​ത്തു​ന്ന ക​ണ്ണൂ​ർ മ​ഖ്ന എ​ന്ന മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​എ​ൻ. അ​ഞ്ജ​ൻ കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ആ​ന​യെ സു​ര​ക്ഷി​ത​മാ​യി മ​യ​ക്കു​വെ​ടി​വെ​ക്കു​ന്ന​തി​നാ​യി​പ്ര​ത്യേ​ക അ​ഡ്വൈ​സ​റി ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. മ​യ​ക്കു​വെ​ടി​വെ​ക്കു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി നി​യോ​ഗി​ക്കേ​ണ്ട വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന ഫീ​ൽ​ഡ് ഓ​പ​റേ​റ്റി​ങ് ടീ​മി​നെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ന​യു​ടെ ആ​രോ​ഗ്യ നി​രീ​ക്ഷ​ണം ന​ട​ത്തും. മ​യ​ക്കു​വെ​ടി വെ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​ന​യു​ടെ ആ​രോ​ഗ്യ​നി​ല​യും നി​ല​വി​ലെ സ്വ​ഭാ​വ​രീ​തി​ക​ളും സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്.

ഇ​തി​നാ​യി ആ​ർ.​ആ​ർ.​ടി വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ഇ​ല്യാ​സ് റാ​വു​ത്ത​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ട്ടാ​ന​യെ നേ​രി​ട്ട് നി​രീ​ക്ഷി​ക്കും. ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ഡി.​എ​ഫ്.​ഒ കെ. ​സ​ജി, ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ, അ​സി​സ്റ്റ​ൻ​റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രാ​യ ജി. ​പ്ര​ദീ​പ്, എം.​പി. ര​വീ​ന്ദ്ര​നാ​ഥ​ൻ, ആ​റ​ളം അ​സി​സ്റ്റ​ൻ​റ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, കൊ​ട്ടി​യൂ​ർ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ടി. ​നി​തി​ൻ​രാ​ജ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇ​ല്യാ​സ് റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Efforts Begin to Tranquilize KM1 Tuskless Male Elephant in Aralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.