രാഹുൽ ഗാന്ധി വാഗ്ദാനം നൽകി, വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു; റ​ബ​ർ ത​റ​വി​ല​യി​ൽ പ്ര​തീ​ക്ഷ​യോ​ടെ ക​ർ​ഷ​ക​ർ

കേ​ള​കം: റ​ബ​റി​ന്റെ ത​റ​വി​ല 250 രൂ​പ​യാ​ക്കി​യ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യോ​ടെ റ​ബ​ർ ക​ർ​ഷ​ക​ർ. 200 രൂ​പ​യി​ൽ നി​ന്നാ​ണ് 250 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​ത്. റ​ബ​ർ ത​റ​വി​ല ഉ​യ​ർ​ത്തു​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ യു.​ഡി.​എ​ഫ് വാ​ഗ്ദാ​ന​മാ​ണ് ന​ട​പ്പാ​കു​ന്ന​ത്.

നി​ല​വി​ൽ ഗ്രേ​ഡ് 4 റ​ബ​റി​ന് കി​ലോ​ഗ്രാ​മി​ന് 276 രൂ​പ​യാ​ണ് വി​പ​ണി വി​ല. ഗ്രേ​ഡ് 5 റ​ബ​റി​ന് 271 രൂ​പ​യാ​ണ്. 2015 ജൂ​ലൈ​യി​ലാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് എ​ന്ന​പേ​രി​ൽ സ​ബ്സി​ഡി തു​ട​ങ്ങി​യ​ത്.

ക​മ്പോ​ള​വി​ല​യും താ​ങ്ങു​വി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ക​ർ​ഷ​ക​ന്റെ​ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന ന​ൽ​കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. റ​ബ​ർ ബോ​ർ​ഡി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ബ​ർ ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന പ​ദ്ധ​തി​യി​ൽ നാ​ലു ല​ക്ഷം പേ​ർ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അം​ഗ​ങ്ങ​ൾ ഇ​രു​പ​ത് ല​ക്ഷ​ത്തി​ല​ധി​ക​മാ​യി. തു​ട​ക്ക​ത്തി​ൽ 150 രൂ​പ ത​റ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് പി​ന്നീ​ട് 170 രൂ​പ​യാ​യും 200 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ച​താ​ണ് നി​ല​വി​ൽ 250 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്.

കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ റ​ബ​ർ കൃ​ഷി ന​ട​ത്തു​ന്ന​തി​ന് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള കേ​ര പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്. താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച​തോ​ടെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ റ​ബ​ർ മേ​ഖ​ല​യെ വീ​ണ്ടും സ​മൃ​ദ്ധ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

Tags:    
News Summary - Rahul Gandhi made a promise, V.D. Satheesan announced in the budget Farmers hopeful of Support price rubber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.