കോളയാട് - നിടുംപൊയിൽ പാതയോരത്ത് തമ്പടിച്ച കാട്ടുപോത്തുകൾ

കാടിറങ്ങി കാട്ടുപോത്തുകൾ; പാതയോരങ്ങളിൽ കാട്ടുപോത്തുകളുടെ സ്ഥിരസാന്നിധ്യം

കേ​ള​കം: ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കാ​ട്ടു​പോ​ത്തു​ക​ളും കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ, പാ​ല​യ​ത്ത​വ​യ​ല്‍, ക​ട​ലു​ക​ണ്ടം മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്റെ വി​ഹാ​രം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. കാ​ട്ടു​പോ​ത്തു​ക​ളു​ടെ ശ​ല്യം കാ​ര​ണം നാ​ട്ടു​കാ​ര്‍ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന പാ​ത​യോ​ര​ത്തും രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും അ​മ്പ​ര​പ്പാ​യി.

ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ളു​ടെ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ വ​നം വ​കു​പ്പി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളു​ടെ മു​റ്റ​ത്ത് വ​രെ എ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ളി​ല്‍നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന​ത്. കാ​ട്ടു​പോ​ത്തു​ക​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ ച​ങ്ങ​ല​ഗെ​യി​റ്റ് പെ​രു​വ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ത​ന്നെ ഭീ​തി​യി​ലാ​ണ്. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ​യാ​ണ് ഇ​വ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ക​ണ്ണ​വം വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തു​ക​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​യ​ത് ജ​ന​ജീ​വി​ത​ത്തി​നും ഭീ​ഷ​ണി​യാ​യി. കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം ഒ​രാ​ൾ കോ​ള​യാ​ട് പെ​രു​വ​യി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കോ​ള​യാ​ട് മേ​ഖ​ല​യി​ലെ കാ​ട്ടു​പോ​ത്തു​ക​ളു​ടെ ബാ​ഹു​ല്യം നി​ല​വി​ൽ ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഭീ​തി വി​ത​ച്ച നി​ല​യി​ലാ​ണ്.

Tags:    
News Summary - Wild buffaloes have come out of the forest; the constant presence of wild buffaloes on the roadsides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.