എം. വിജിൻ
കണ്ണൂർ: കമ്യൂണിസ്‌റ്റ് സമര പോരാട്ടങ്ങളിൽ എന്നും തിളച്ചുമറിഞ്ഞ ജനകീയ നേതാവായിരുന്നു ഇ.കെ. നായനാർ. വിപ്ലവവീര്യം കെടാത്ത നായനാരുടെ നാടാണ് കല്യാശ്ശേരി. അതേ മണ്ണിൽ നിന്നാണ് മറ്റൊരു സൗമ്യമുഖവുമായി എം. വിജിൻ എം.എൽ.എ ഇടത് യുവത്വത്തെ നയിക്കാൻ എത്തുന്നത്. കണ്ണൂരിന്റെ വിപ്ലവ മണ്ണിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെ തലപ്പത്തേക്ക് നിരവധി പേർ എത്തിയിട്ടുണ്ട്.
നിലവിലെ മട്ടന്നൂർ എം.എൽ.എ വി.കെ. സനോജിന്റെ പിൻഗാമിയായാണ് വിജിൻ സംസ്ഥാന സെക്രട്ടറി സ്ഥനത്തേക്ക് എത്തിയത്. ജില്ലയിലും പുറത്തും പാർട്ടി കോട്ടകളിലടക്കം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇളക്കം തട്ടിയെങ്കിലും വ്യക്തിസ്വാധീനത്താൽ പാർട്ടിക്ക് സൽപ്പേരുണ്ടാക്കി വിജിൻ നല്ല ഭൂരിപക്ഷത്തിന് തുടർ ജയം നേടുകയായിരുന്നു.
രാഷ്ട്രീയ ഭേദമെന്യേയുള്ള ജനകീയ ഇടപെടലാണ് രണ്ടാം തവണയും കല്യാശ്ശേരിയിൽ വിജയിക്കാനായത്. എസ്.എഫ്.ഐയിൽ കാട്ടിയ സംഘാടന മികവ് പരിഗണിച്ചാണ് വിജിനെ ഡി.വൈ.എഫ്.ഐയെ നയിക്കാനും പാർട്ടി നിയോഗിച്ചത്. ഞായറാഴ്ച കണ്ണൂരിൽ എത്തിയ വിജിൻ എം.എൽ.എക്ക് സ്വീകരണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.