ജി​ല്ല​ത​ല സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്നു

ഒന്നിച്ചൊന്നായ് സ്വാതന്ത്ര്യദിനം; പ്രൗ​ഢ​മാ​യി ജി​ല്ല​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കണ്ണൂർ: പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും സ്വാതന്ത്ര്യദിന ചിന്തകള്‍ ശക്തിപകരുമെന്ന് വൈദ്യുതിമന്ത്രി അഡ്വ. സണ്ണി ജോസഫ്. 80ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിഘടനവാദവും ഭീകരവാദവും വര്‍ഗീയവാദവും ശക്തിപ്പെടുമ്പോള്‍ രാജ്യസ്നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണം. ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണം. ശാസ്ത്ര-സാങ്കേതികരംഗങ്ങളിലും വാണിജ്യ-വ്യവസായ-കാര്‍ഷിക-ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലും വന്‍ കുതിച്ചുചാട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്. കൂടുതല്‍ വലിയ ഉയരങ്ങളിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു.

രാവിലെ ഒമ്പതോടെ ദേശീയപതാക ഉയര്‍ത്തിയ മന്ത്രി പരേഡ് പരിശോധിച്ചു. തുടര്‍ന്ന് നടന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ വിവിധ വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ അണിനിരന്നു. തുടര്‍ന്ന് റിവ്യൂ ഓര്‍ഡര്‍ മാര്‍ച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യമര്‍പ്പിച്ചു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു. കലക്ടര്‍ പി. വിഷ്ണുരാജ്, സിറ്റി പൊലീസ് കമീഷണര്‍ ബി.വി. വിജയഭാരത് റെഡ്ഡി, റൂറല്‍ പൊലീസ് മേധാവി ഉമേഷ് ഗോയല്‍ എന്നിവരും അഭിവാദ്യമര്‍പ്പിച്ചു. മേയര്‍ അഡ്വ. പി. ഇന്ദിര, എം.എല്‍.എമാരായ ടി.ഒ. മോഹനന്‍, കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, അസി. കലക്ടര്‍ എസ്. സ്വാതി, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. ലിഷ ദീപക്, എ.ഡി.എം പി.എന്‍. പുരുഷോത്തമന്‍, എച്ച്.എസ്. രാജേഷ് ഖന്ന, ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

മൂവർണ ശോഭയിൽ സ്വാതന്ത്ര്യദിനാഘോഷം

തലശ്ശേരി നഗരസഭയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പതാക ഉയർത്തുന്നു

 തലശ്ശേരി: നഗരസഭയിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ പതാക ഉയർത്തി. വൈസ് ചെയർപേഴ്സൻ വി. സതി അധ്യക്ഷതവഹിച്ചു. കെ. അഷറഫ് സ്വാഗതവും സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്യദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. കെ.പി. സി.സി ട്രഷറർ വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. കെ. സുരേശൻ, സുശീൽ ചന്ത്രോത്ത്, പി.വി. രാധാകൃഷ്ണൻ, എ. ഷർമിള, ജതീന്ദ്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു. ചാലിൽ ഇന്ദിര പാർക്കിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ എം.പി. അരവിന്ദാക്ഷൻ, കെ.വി. രജീഷ്, എം. നസീർ, എൻ. അഷറഫ്, കെ.പി. രാഗിണി, കെ.ഇ. പവിത്രരാജ് എന്നിവർ സംസാരിച്ചു.

മുസ്‍ലിം സർവിസ് സൊസൈറ്റി തലശ്ശേരി യൂനിറ്റ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ റസാഖ് എൻജിനീയർ പതാക ഉയർത്തി. കാസിം മൂഴിക്കര സ്വാഗതവും സി.ഒ.ടി. ഹാഷിം നന്ദിയും പറഞ്ഞു.

തലശ്ശേരിയിലെ മുൻകാല കായികതാരങ്ങളുടെ സംഘടനയായ ഫ്ലാഷ്ബാക്ക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം.എ. ശിവരാമൻ പതാക ഉയർത്തി. പ്രസിഡന്റ് ഒ.വി. മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന കായിക താരങ്ങളായ പി. നിസാർ, ടി.പി.എം. മുസ്തഫ, കെ. മുഹമ്മദ് സാദിഖ് എന്നിവർ മുഖ്യാതിഥികളായി. പി.കെ. സുരേഷ് ഡോ.എ.കെ. റഫീഖ് എന്നിവർ പഴയകാല താരങ്ങളെ ആദരിച്ചു. സെക്രട്ടറി സി.ടി.കെ. അഫ്സൽ സ്വാഗതവും ട്രഷറർ എം.പി. നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ സംഗീത വിരുന്നും അരങ്ങേറി.

തലശ്ശേരി മുസ്‌ലിം അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നഗരസഭ മുൻ ചെയർമാൻ അഡ്വ. എം.വി. മുഹമ്മദ്‌ സലീം ഉദ്‌ഘാടനം ചെയ്തു. സി.കെ.പി. റയീസ് അധ്യക്ഷതവഹിച്ചു. പ്രഫ. എ.പി. സുബൈർ, വി.കെ. മമ്മൂട്ടി, പള്ളക്കൻ ഹാഷിം, പി.എം. അബ്ദുൽ ബഷീർ, പി.എം.സി. മൊയ്തു ഹാജി, ബി.ടി. ബഷീർ, സി.ഒ.ടി. ഫസൽ, സി.ഒ.ടി. ഹാഷിം, പി. സമീർ, മുഹമ്മദ് ഫാസിം ഷാൻ, സൗദ, കാസിം, എ.പി. റഹീം, എ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ. അഭിമന്യു ദേശീയ പതാക ഉയര്‍ത്തി. ഭാരവാഹികളായ ടി. കൃഷ്ണരാജു, എ. മഹറൂഫ്, എ.കെ. സക്കരിയ, പി. സതീശൻ, എ.കെ. സന്തോഷ്, അക്ബർ നടമ്മൽ, പരിശീലകൻ മസർ മൊയ്തു സംസാരിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്‌റ്റാറന്റ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അച്ച്യുതൻ പതാക ഉയർത്തി. യൂനിറ്റ് പ്രസിഡന്റ് സി.സി.എം. മഷൂർ, ജില്ല സെക്രട്ടറി നാസർ മാടോൾ, ട്രഷറർ ജയചന്ദ്രൻ, വനിത വിങ് പ്രവർത്തകർ, യൂനിറ്റ് നേതാക്കൾ, അംഗങ്ങൾ പങ്കെടുത്തു. ഹൈ ജീൻ മോണിറ്ററിങ് സ്‌ക്വാഡ് പ്രവർത്തനം കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി.

കോടിയേരി: ഡമോക്രാറ്റിക്ക് അലയൻസ് ഓഫ് റിട്ട. സോൾഡിയേഴ്സ് ഓഫ് ഇന്ത്യ(ദർശി)യുടെ നേതൃത്വത്തിൽ കോടിയേരി മേഖലയിലെ വിമുക്തഭടന്മാരെ ആദരിച്ചു. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. എ. ശശി അധ്യക്ഷതവഹിച്ചു. വിജയൻ വെളിയമ്പ്ര സ്വാഗതവും കെ.വി. വിജേഷ് നന്ദിയും പറഞ്ഞു.

കോടിയേരി ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ കെ.എം. ബാലൻ പതാക ഉയർത്തി. ടി.കെ. ഷാജ് അധ്യക്ഷതവഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീസ് ഫോറം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് 30 ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ കെ. വത്സൻ ഉദ്ഘാടനം ചെയ്തു. മഠത്തുംഭാഗം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഫിസ് പരിസരത്ത് കൂട്ടായ്മയുടെ മുതിർന്ന അംഗം എൻ. പ്രഭാകരൻ ദേശീയ പതാക ഉയർത്തി. സി. അരുൺ നാരായണൻ അധ്യക്ഷതവഹിച്ചു. സന്തോഷ് മൂർക്കോത്ത് സ്വാഗതവും കെ. മുരളീധരൻ നന്ദിയും പറഞ്ഞു.

ധർമടം: മേലൂർ കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപി ഉദ്ഘാടനം ചെയ്തു. എം.സി. നാരായണൻ നായർ പതാക ഉയർത്തി. സനോജ് പലേരി, പി. സുഗുണരത്നം, ജയശങ്കർ, ഗോപിനാഥ് സംസാരിച്ചു.

ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറം വിദ്യാർഥികൾക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രപ്രദർശനവുമുണ്ടായി. ഫോറം പ്രസിഡന്റ്‌ വി. രാജേഷ് മോഹൻ റാവു ഉദ്ഘാടനം ചെയ്തു. കെ. മനോജ്‌, പി. സനോജ്, ആർ. ഗായത്രി, ബി.സി. പ്രഭു സംസാരിച്ചു. മധുര വിതരണവുമണ്ടായി.

ചിറക്കൽ: ശ്രീമംഗലം വയോജന സേവാകേന്ദ്രവും അഖില ഭാരതീയ പൂർവസൈനിക് സേവാ പരിഷത്തും സംയുക്തമായി 80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എ.പി. ശിവദാസൻ നമ്പ്യാർ ദേശീയപതാക ഉയർത്തി. ഉണ്ണികൃഷ്ണൻ ചീയഞ്ചരി അധ്യക്ഷതവഹിച്ചു. കേണൽ രാംദാസ്, കേണൽ സാവിത്രിയമ്മ, പ്രഫ. സി.എച്ച്. കൃഷ്ണൻ, പി.ആർ. രാജൻ, കെ. ബാലചന്ദ്രൻ, പി.വി. ഭാർഗവൻ എന്നിവർ സംസാരിച്ചു. വി. ജയറാം സ്വാഗതവും കെ.പി. അജിത് കുമാർ നന്ദിയും പറഞ്ഞു.

ന്യൂമാഹി: പുന്നോൽ തണൽ ഫൗണ്ടേഷൻ സ്വാതന്ത്ര്യ ദിന ആഘോഷവും തണൽ വിദ്യാഭ്യാസ അവാർഡ് 26 രണ്ടാം ഘട്ട വിതരണവും സംഘടിപ്പിച്ചു. തണൽ സെക്രട്ടറി ഇ.കെ.യൂസുഫ് ദേശീയ പതാക ഉയർത്തി. എ.പി.അസ്ഗർ ഭരണഘടനയുടെ ആമുഖ വായന നടത്തി. ദേശീയ ഗാനാലാപനവും നടന്നു. തണൽ ചെയർമാൻ പി.എം. അബ്ദുൽ നാസിർ അധ്യക്ഷതവഹിച്ചു. മിസ്അബ് ശിബിൽ, പി.എം. അബ്ദുൽ നാസിർ, തണൽ വൈസ് ചെയർമാൻ പി.വി. ഹംസ, സെക്രട്ടറി ഇ.കെ. യുസുഫ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. എ.പി. അസ്ഗർ, പി.വി. ഹംസ, അഡ്വ. സുഹ നൗഫാദ്, നന്ദന എന്നിവർ സംസാരിച്ചു.

മാഹി: മാഹി അഡ്മിനിസ്ട്രേഷൻ സ്വാതന്ത്യ ദിനം ആഘോഷിച്ചു. മാഹി കോളേജ് മൈതാനിയിൽ പുതുച്ചേരി സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് മന്ത്രി ശിവകൊളുന്ത്‌ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം മാഹി പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, പുതുച്ചേരി ഹോം ഗാർഡ്സ്, എൻ.സി.സി സേന വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. സെറിമോണിയൽ പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടത്തി. മാഹി സ്റ്റാച്യു ജങ്ഷനിലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചത്.

മാഹി മുനിസിപ്പൽ മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ കൂട്ടായ്മ ദേശിയ അധ്യാപക അവാർഡ് ജേതാവ് സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അധ്യക്ഷതവഹിച്ചു. മാഹി ചൂടിക്കൊട്ട രാജീവ് ഭവനിൽ നഗരസഭാ മുൻ ഉപാധ്യക്ഷൻ പി.പി. വിനോദൻ ദേശീയ പതാക ഉയർത്തി. ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് അർജുൻ പവിത്രൻ ദേശീയ പതാക ഉയർത്തി. നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാഹി മൈ ഭാരതും ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയും ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻമാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കൂത്തുപറമ്പ്: നഗരസഭ കാര്യാലയത്തിൽ ചെയർപേഴ്സൻ വി. ഷിജിത്ത് പതാക ഉയർത്തി. ക്ലീൻ സിറ്റി മാനേജർ കെ.സി. ലതീഷ് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എം.വി. ശ്രീജ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ശ്രീലത, എ.പി. ശ്യാംജിത്ത്, ഫാത്തിമത്തുൽ ഹഷിത, എൻ ഷാജി, പി.കെ.സതീശൻ, എൻ.ധനഞ്ജയൻ, വി.പി. മുഹമ്മദ് റാഫി, എം.പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

കണ്ണൂർ: ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക പി. ശ്രീജ ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് രാധിക മനോജ് അധ്യക്ഷതവഹിച്ചു. വിദ്യാർഥികൾ സ്വാതന്ത്ര്യദിന പരേഡ് നടത്തി. സരീഷ് പയ്യമ്പള്ളി, ഡോ. സജീവ് കുമാർ, എം. കൃഷ്ണ മുരളി, എം. ഗിനീഷ്, ധന്യ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ഛ പതാക ഉയർത്തി. ഹനീഷ് കെ. വാണിയങ്കണ്ടി, എ.കെ. റഫീഖ്, കെ. നാരായണൻകുട്ടി, കെ. വിനോദ് നാരായണൻ, ടി.കെ. രമേശ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

മൂവർണ ശോഭയിൽ സ്വാതന്ത്ര്യദിനാഘോഷം

ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ഡിവിഷൻ പ്രസിഡന്റ് കെ. ഇബ്രാഹിം ദേശീയപതാക ഉയർത്തുന്നു

 ഇരിട്ടി: രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു. ഉളിയിൽ മെക് സെവൻ ഹെൽത്ത് ക്ലബ് ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും പായസവിതരണവും ലഹരിവിരുദ്ധ സന്ദേശവും നടത്തി. ഇബ്നു സീന അധ്യക്ഷതവഹിച്ചു. സി.എം. നസീർ ലഹരിവിരുദ്ധ സന്ദേശം നൽകി.

അയ്യങ്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ അങ്ങാടിക്കടവിൽ പതാക ഉയർത്തി. ഡി.സി.സി ജന. സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലത്തിൽ എല്ലാ ബൂത്ത് കമ്മിറ്റികളുടെയും വാർഡ് കമ്മിറ്റികളുടെയും പോഷകസംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ പ്രാദേശികതലത്തിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹവീൽദാർ കെ. ബാലൻ പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ഇരിട്ടി ഡിവിഷൻ കമ്മിറ്റി ഇരിട്ടി ടൗണിൽ പതാക ഉയർത്തി. ഡിവിഷൻ പ്രസിഡന്റ് കെ. ഇബ്രാഹിം പതാക ഉയർത്തി. വി. ഷാജി, കെ. പ്രകാശൻ, ഐ.കെ. വിജയരാജൻ, സുധാകരൻ, പി.കെ. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ഡി.സി.സി ജന. സെക്രട്ടറി പി.കെ. ജനാർദനൻ പതാക ഉയർത്തി. ഇരിട്ടി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയില്യൻ പതാക ഉയർത്തി. ജോസഫ് വർഗീസ്, നാസൽ തിട്ടയിൽ, ബാലൻ ശുഭ, അപ്‌സര ഇബ്രാഹിം, ചന്ദ്രമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനും പകരം ചോദിക്കുക മുദ്രാവാക്യവുമായി സ്വാതന്ത്ര്യദിനത്തിൽ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം മുൻ എം.പി പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. കെ.കെ. സനീഷ് അധ്യക്ഷത വഹിച്ചു.

നന്മ എജുക്കേഷണൽ ആൻഡ് കൾചറൽ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നന്മ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ. മോഹനൻ ദേശീയപതാക ഉയർത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി. അംഗം സി.കെ. ലളിത മുഖ്യപ്രഭാഷണം നടത്തി.

പയ്യന്നൂർ: ഗ്രാമം പ്രതിഭ മഹാദേവ ഗ്രാമം സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യസമര സേനാനി പത്മശ്രീ വി.പി. അപ്പുക്കുട്ടപൊതുവാൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി. യു. രാജൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ കെ. വി. ഭാർഗവൻ, എ.വി. പ്രേമൻ, കെ.കെ. ബാലഗോപാലൻ, വി.കെ. നളിനി, ടി.എ. രാഗിണി, എം. മോഹനൻ എന്നിവർ സംസാരിച്ചു.

മാതമംഗലം: സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യ സ്മൃതി സംഗമം ഉദ്ഘാടനം എഴുത്തുകാരനും ജനകീയ കൃഷി ഓഫിസറുമായ രമേശൻ പേരൂൽ നിർവഹിച്ചു. രമേശൻ പേരൂൽ പതാക ഉയർത്തി. പെരിങ്ങോം ഹാരിസ് അധ്യക്ഷതവഹിച്ചു. പി.വി.നന്ദനൻ സ്വാതന്ത്ര്യ ദിന സന്ദേശം പി.വി.നന്ദനൻ നൽകി.

പഴയങ്ങാടി: പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വാദിഹുദ ഗ്രൂപ് ചെയർമാനും ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് ദേശീയപതാക ഉയർത്തി.

സ്കൂൾ ഡയറക്ടർ പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. വാദിഹുദ ഗ്രൂപ് സെക്രട്ടറി മുസ്തഫ ഇബ്രാഹിം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, പ്രഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരങ്ങളുമുണ്ടായി.

സ്കൂൾ ലീഡർ ഖാലിദ് മിഷൽ വിദ്യാർത്ഥികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശവും രാജ്യത്തിന്റെ വൈവിധ്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വൈസ് പ്രിൻസിപ്പൽ സുപ്രിയ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

കേളകം: കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പാൾ എന്‍.ഐ. ഗീവർഗീസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ജിൽസ് വർഗീസ്, പ്രധാനധ്യാപകൻ എം.വി. മാത്യു, മദേഴ്സ് ഫോറം പ്രസിഡന്റ് ജിമോൾ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി വർഗീസ് അധ്യക്ഷതവഹിച്ചു.

കൊട്ടിയൂർ: എൻ.എസ്.എസ്.കെ യു.പി സ്കൂളിൽ മേജർ ലോക്പാൽ സിംഗ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ്‌ കെ.എസ്. രഘുനാഥൻ നായർ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക സുമിത, മാനേജർ കെ. സുനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ്‌ ഷംല അഷറഫ് എന്നിവർ സംസാരിച്ചു.

കണിച്ചാർ: ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ പ്രധാനാധ്യാപിക എൻ.വി. മായ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.കെ. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ ജിബിൻ ജയ്സൺ, എം.എ. രാമകൃഷ്ണൻ, അഞ്ജന സീനിയര്‍ എന്നിവർ സംസാരിച്ചു.

പേരാവൂർ: യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂനിറ്റ് സ്വാതന്ത്ര്യ ദിനമാഘോഷം പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ല പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷതവഹിച്ചു.

Tags:    
News Summary - District Heads Celebrate Independence Day Together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.