കോൺഗ്രസ് വിട്ടയാളെ തിരിച്ചെടുത്തു; ഐ നേതാക്കൾ രാജിവെച്ചു

ത​ളി​പ്പ​റ​മ്പ്: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്തു പോ​യ വ്യ​ക്തി​യെ തി​രി​ച്ചെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സി​ൽ രാ​ജി തു​ട​രു​ന്നു. കു​റ്റി​യേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ എ​ൻ.​വി. കു​ഞ്ഞി​കൃ​ഷ്ണ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡി.​സി.​സി നേ​രി​ട്ട് തി​രി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ പ​ന​ങ്ങാ​ട്ടൂ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് മാ​വി​ച്ചേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​ജീ​ബ് ചെ​റി​യൂ​ർ, കെ.​വി. ഷി​ജു, സു​ഭാ​ഷ് കു​മാ​ർ, കെ. ​മു​ഹ​മ്മ​ദ​ലി, കെ.​പി. സു​മേ​ഷ് കു​മാ​ർ, കെ. ​ബാ​ബു, സി. ​രേ​ഷ്മ, പി.​വി. രാ​ഹു​ൽ, എം. ​ര​മ്യ എ​ന്നി​വ​രാ​ണ് ഒ​ടു​വി​ലാ​യി രാ​ജി​വെ​ച്ച​ത്.

ഇ​തേ വി​ഷ​യ​ത്തി​ൽ കു​റ്റ്യേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് രാ​ജീ​വ​ൻ വെ​ള്ളാ​വ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ നേ​താ​ക്ക​ളും ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ചി​രു​ന്നു. നേ​ര​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന എ​ൻ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​റ് വ​ർ​ഷം മു​മ്പാ​ണ് കോ​ൺ​ഗ്ര​സ് എ​സി​ൽ ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് കോ​ൺ​ഗ്ര​സ് അം​ഗ​ത്വം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കു​റ്റ്യേ​രി​യി​ലെ കോ​ൺ​ഗ്ര​സു​കാ​ർ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ക്കു​ക​യും ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി ത​ന്നെ തു​ട​രു​മെ​ന്നാ​ണ് രാ​ജി​വെ​ച്ച​വ​ർ പ​റ​യു​ന്ന​ത്. പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Congress reinstated deserter; I leaders resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.