Posted On
date_range Updated On
date_range ചെമ്പിരിക്ക ഖാദിയുടെ മരണം: സി.ബി.ഐ റിപ്പോർട്ടിനെതിരെ ഹരജി
കൊച്ചി: ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിനെതിരെ കോടതിയിൽ ഹരജി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം മജീദ് ചെമ്പിരിക്കയാണ് എറണാകുളം സി.ജെ.എം കോടതിയില്‍ അഡ്വ. ഷൈജന്‍ സി. ജോര്‍ജ് മുഖേന ഹരജി സമര്‍പ്പിച്ചത്. മരണത്തെക്കുറിച്ച യഥാർഥ വസ്തുത കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഈമാസം 17ന് പരിഗണിക്കും.
2010 ഫെബ്രുവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.