പടിയൂർ പൂവ്വത്ത് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ കാർ
ഇരിട്ടി: പടിയൂർ പൂവ്വത്ത് കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം പരിക്കുകളൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട്ടിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.
റോഡിൽനിന്ന് തെന്നിമാറിയ കാർ റോഡരികിലെ മതിൽക്കെട്ടും കടന്ന് കുഴിയുള്ള റബർതോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് 10 മീറ്റർമാത്രം അകലെയാണ് റോഡിനോട് ചേർന്നുള്ള പുഴയുടെ കുത്തൊഴുക്കുള്ള ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.