എൻ.എസ് തിയറ്ററിനടുത്ത് നടപ്പാതയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന ഇരുമ്പുതൂൺ

സൗന്ദര്യം കൂടിയില്ല, കല്ലുകടിയായി ഇരുമ്പുതൂൺ

കണ്ണൂർ: എൻ.എസ് തിയറ്ററിനടുത്ത് ബംഗളൂരു സ്റ്റോൺ പാകിയ നടപ്പാതയിൽ കല്ലുകടിയായി ഇരുമ്പുതൂൺ. ഇരുപത് ദിവസം മുന്നേയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് എൻ.എസ് തിയറ്റർ റോഡ് പൂർണമായി അടച്ച് ഇവിടെയുള്ള കലുങ്ക് പുനർനിർമിച്ച് പ്രവൃത്തി നടത്തിയത്. അതോടൊപ്പം തന്നെ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള നടപ്പാതയിൽ ടൈൽ പാകുന്ന പ്രവൃത്തിയും നടത്തുകയായിരുന്നു.

ഇതിന്റെ നിർമാണം ഇപ്പോഴും നടക്കുന്നുണ്ട്. ഇത് ട്രാഫിക് സ്റ്റേഷൻവരെ നീളും. എന്നാൽ, ടൈൽ പാകൽ പൂർത്തിയായ ഭാഗത്താണ് സൗന്ദര്യത്തിന് കളങ്കമായി ഒരു ഇരുമ്പുതൂൺ നാട്ടിയിരിക്കുന്നത്. ഇത് മുന്നേയുള്ളതാണെങ്കിലും ഇത് മാറ്റാൻ നിർമാണപ്രവൃത്തി ഏറ്റെടുത്തവർ തയാറായിട്ടില്ല.

ഇതുവഴി നടക്കുന്നവർ ശ്രദ്ധിക്കാതെ പോയാൽ തീർച്ചയായും തലയിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നഗരസൗന്ദര്യവത്കരണത്തിന് കല്ലുകടിയായ ഇരുമ്പുതൂൺ എത്രയുംപെട്ടെന്ന് മാറ്റി ജനങ്ങൾക്ക് സൗകര്യപ്രദമായി നടക്കാനുള്ള വഴിയൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags:    
News Summary - Beauty Fades as Iron Pillar Turns to Stone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.