14 പേരെ ഒഴിവാക്കി; 11 പേരെ കൂട്ടിച്ചേർത്തു

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിലേക്ക്​ പുതിയതായി തെരഞ്ഞെടുത്തത്​ 11 പേരെ. 14 പേരെ കമ്മിറ്റിയിൽ നിന്ന്​ ഒഴിവാക്കി. 75 വയസ്സ്​ എന്ന പ്രായനിബന്ധന പ്രകാരമാണ്​ ഇതിൽ മിക്കവരും മാറിയത്​. പി. ബാലൻ, അരക്കൻ ബാലൻ, ടി.പി. ദാമോദരൻ, ഒ.വി. നാരായണൻ, വയക്കാടി ബാലകൃഷ്​ണൻ, ​കെ. ഭാസ്​കരൻ, ​ഇ. കൃഷ്​ണൻ, പാട്യം രാജൻ, കെ.വി. ഗോപിനാഥൻ, കെ.എം. ജോസഫ്​, കെ.കെ. നാരായണൻ എന്നിവരാണ്​ ജില്ല കമ്മിറ്റിയിൽനിന്ന്​ ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കൾ. ​തിരുവനന്തപുരത്ത്​ എ.കെ.​ജി സൻെറർ ചുമതലയിലേക്ക്​ മാറിയ ബിജു ക​ണ്ട​െക്കെയും സംസ്​ഥാന സമിതി അംഗങ്ങളായ പി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവരും ജില്ല കമ്മിറ്റിയിൽ നിന്ന്​ ഒഴിവായി. സംസ്​ഥാന സമിതി അംഗമെന്ന നിലക്ക്​ പി. ജയരാജനും എ.എൻ. ഷംസീറിനും തുടർന്നും ജില്ല കമ്മിറ്റി യോഗങ്ങളിൽ പ​ങ്കെടുക്കാം. കെ. പത്മനാഭൻ, അഡ്വ. എം. രാജൻ, കെ.ഇ. കുഞ്ഞബ്​ദുല്ല, കെ. ശശിധരൻ, കെ.സി. ഹരികൃഷ്ണൻ, മനു തോമസ്​, എ.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരൻ, കെ. മോഹനൻ, ടി. ഷബ്ന എന്നിവരാണ്​ ജില്ല കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ. വർഗബഹുജന പ്രാതിനിധ്യവും ന്യൂനപക്ഷ, ആദിവാസി, വനിത സാന്നിധ്യവും പരിഗണിച്ചാണ്​ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന്​ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.