ബാബു അച്ചാരത്ത് സ്മാരക ട്രോഫി ക്രിക്കറ്റ്: അബ്ബ ക്ലബിന് 40 റൺസ് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ റിസ മുഹമ്മദിന്റെ ഓൾറൗണ്ട് പ്രകടന മികവിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് 40 റൺസിന് ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അബ്ബ ക്രിക്കറ്റ് ക്ലബ് 38.3 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായി. റിസ മുഹമ്മദ് 50 റൺസും പി.വി. അനസ് 33 റൺസുമെടുത്തു. സീഗൾസിന് വേണ്ടി പി. ജസ്ബീർ 31 റൺസിന് നാല് വിക്കറ്റും മോസസ് ബെനഡിക്ട് 42 റൺസിന് നാലു വിക്കറ്റും വീഴ്ത്തി. മറുപടിയായി സീഗൾസ് ക്രിക്കറ്റ് ക്ലബ് 38.3 ഓവറിൽ 151 റൺസിന് ഓൾ ഔട്ടായി. ഷംസാൻ ആലം ബിൻ സിറാജ് 27 റൺസും ഹൃദയ് ഹിരൺ 26 റൺസുമെടുത്തു. എൻ. മൊഹസിൻ, റിസ മുഹമ്മദ്, സി.വി. അനുരാജ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. റിസ മുഹമ്മദിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഞായറാഴ്ചത്തെ മത്സരത്തിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ എസ്.എൻ കോളജിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.