ഭക്ഷ്യസുരക്ഷ വെബിനാർ 31ന്

ഭക്ഷ്യസുരക്ഷ വെബിനാർ 31ന്കണ്ണൂർ: ലോക സ്​തനാർബുദ ബോധവത്​കരണ മാസാചരണത്തി​ൻെറ ഭാഗമായി അർബുദ പ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനും ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ ആസ്​പദമാക്കി ശാസ്​ത്രജ്​ഞന്മാർ നേതൃത്വം നൽകുന്ന വെബിനാർ നടത്തുന്നു. ഇൗമാസം 31ന് വൈകീട്ട്​ 6.30ന് നടക്കുന്ന വെബിനാറിൽ വെള്ളായനി കാർഷിക സർവകലാശാലയിലെ ശാസ്​ത്രജ്​ഞ ഡോ. അമ്പിളി പോൾ, ഭക്ഷ്യ സുരക്ഷ കമീഷണറേറ്റിലെ ശാസ്​ത്രജ്​ഞൻ ഡോ. എച്ച്. ഹേംലാൽ എന്നിവർ പ്രഭാഷണം നടത്തും. കൃഷി സെക്രട്ടറിയും നാഷനൽ ഹെൽത്ത് മിഷൻ ഡയറക്​ടറുമായ ഡോ. രത്തൻ യു. ഖേൽക്കർ ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്​ണനാഥ പൈ അധ്യക്ഷത വഹിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള റസിഡൻറ്സ്​ അസോസിയേഷൻ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഒക്ടോബർ 30ന് നാലിന്​ മുമ്പായി പേര്​ രജിസ്​റ്റർ ചെയ്യണം. ആദ്യം രജിസ്​റ്റർ ചെയ്യുന്ന 150 പേർക്കാണ്​ പങ്കെടുക്കാൻ അവസരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.