പ്ലസ് ടു കഴിഞ്ഞവർക്ക് ഉപരിപഠനത്തിന്​ സ്കോളർഷിപ്; അവസാന തീയതി 27

പ്ലസ് ടു കഴിഞ്ഞവർക്ക് ഉപരിപഠനത്തിന്​ സ്കോളർഷിപ്; അവസാന തീയതി 27കണ്ണൂർ: മറൈൻ ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡും എം.ജി.എം ഗ്രൂപ്​ ഓഫ് ഇൻസ്​റ്റിറ്റ്യൂഷൻസും സംയുക്​തമായി പ്ലസ്​ ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പോടുകൂടി പ്രവേശനത്തിന് അവസരമൊരുക്കുന്നു. ബി.ടെക്, ബിഫാം, പോളിടെക്​നിക്​ ഡിപ്ലോമ, ഡിഫാം, ബി.ടെക് –പോളിടെക്​നിക് ലാറ്ററൽ എൻട്രി തുടങ്ങിയ കോഴ്​സുകളിലേക്ക് എം.ജി.എം ഗ്രൂപ്പി​ൻെറ തിരുവനന്തപുരം, എറണാകുളം, വളാഞ്ചേരി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ്​, ഫാർമസി, പോളിടെക്​നിക് കോളജുകളിലാണ് സ്കോളർഷിപ്പോടുകൂടി പ്രവേശനത്തിന് അവസരം. ജൂലൈ 28ന്​ രാവിലെ 10.30ന് നടക്കുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ സ്കോളർഷിപ് പരീക്ഷക്ക്​ scholarship.mgmtc.in/register ൽ രജിസ്​റ്റർ ചെയ്യണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന. 9746482626, 7902993111, www.mgmtc.in---------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.