അന്താരാഷ്​ട്ര അറബിക് സമ്മേളനം 18ന്

തളിപ്പറമ്പ്: അറബിക് ലാംഗ്വേജ് ഇംപ്രൂവ്മൻെറ്​ ഫോറവും ജാമിഅ അൽ മഖറുമായി സഹകരിച്ച് നടത്തുന്ന അലിഫ് നാടുകാണി അൽമഖർ കാമ്പസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10 മുതൽ അഖില കേരള അറബി പ്രഭാഷണ മത്സരം, കാലിഗ്രഫി പ്രദർശനം എന്നിവ നടക്കും. തളിപ്പറമ്പ് നാടുകാണി അൽ മഖർ കാമ്പസിൽ രാവിലെ 10ന് സമസ്ത ജില്ല സെക്രട്ടറി പി.പി. അബ്​ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.പി. അബ്​ദുസമദ് അമാനി പട്ടുവം, ഡോ.എം.പി. മുഹമ്മദ് ശാഫി അസ്ഹരി, കെ.പി. അബ്​ദുൽ ജബ്ബാർ ഹാജി, ടി. അബ്​ദുറഷീദ് നഈമി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.