ദേശീയപാത നിർമാണം: വെള്ളക്കെട്ടുകൾ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ പരിശോധന

തളിപ്പറമ്പ്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ജില്ലയിൽ വെള്ളക്കെട്ടുകൾ നികത്തുന്നത് പരിശോധിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. ബക്കളം ഉൾപ്പെടെ സ്ഥലങ്ങളിൽ തോടുകളും മറ്റും നികത്തി ദേശീയപാത നിർമാണം നടക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് കലക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിൽ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ അതതു സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികൾ, തഹസിൽദാർ, റവന്യൂ ജീവനക്കാർ, ദേശീയപാത അതോറിറ്റി, ദേശീയപാത നിർമാണ ചുമതലയുള്ള കമ്പനി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, അസി. കലക്ടർമാർ, എ.ഡി.എം, ആർ.ഡി.ഒ, ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ തഹസിൽദാർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.