കൂത്തുപറമ്പ്: ബി.ആർ.സിക്കുസമീപം തയ്യൽകടക്ക് തീപിടിച്ച് നാശനഷ്ടം. മൂര്യാട് സ്വദേശി സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള പെർഫെക്ട് ടെയ്‍ലറിങ് കടക്കാണ് കഴിഞ്ഞദിവസം അർധരാത്രിയോടെ തീപിടിച്ചത്. രാത്രി ഒന്നോടെയാണ് കടയിൽനിന്ന് പുകയുയരുന്നത് തൊട്ടടുത്ത കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ അഗ്നിരക്ഷ പ്രവർത്തകർ സ്ഥലത്തെത്തി തീയണച്ചു. കടയിലുണ്ടായിരുന്ന തുണികൾ കത്തിനശിച്ചു. 15 വർഷമായി സുരേഷ് ബാബു ടെയ്‍ലറിങ് കട നടത്തിവരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.