പഴയങ്ങാടി: പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം മുതലാളിത്തത്തിന്റെ രീതിയാണെന്ന് മന്ത്രി പി. പ്രസാദ്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പരിസ്ഥിതി, മനുഷ്യൻ, വികസനം വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപാദനം, ഉപഭോഗം, ലാഭം എന്ന മുതലാളിത്ത വ്യവസ്ഥിതിയാണ് പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കുമുള്ള കടന്നുകയറ്റത്തിനു തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ പിള്ള, ഇ. പത്മാവതി എന്നിവർ സംസാരിച്ചു. കെ. പത്മനാഭൻ സ്വാഗതം പറഞ്ഞു. ചിത്രവിശദീകരണം: പരിസ്ഥിതി, മനുഷ്യൻ, വികസനം സെമിനാറിൽ മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.