യുവകല സാഹിതി മണ്ഡലം കൺവെൻഷൻ

ശ്രീകണ്ഠപുരം: യുവകലാസാഹിതി ഇരിക്കൂർ മണ്ഡലം കൺവെൻഷനും കെ.പി.എ.സി ലളിത അനുസ്മരണവും നടത്തി. ശ്രീകണ്ഠപുരത്ത് ചലച്ചിത്ര-നാടക സംവിധായകൻ ചന്ദ്രൻ നരിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കെ.എസ്‌.ടി.യു ജില്ല ട്രഷറർ എസ്‌.എ. ജീവാനന്ദ്, എ.കെ.എസ്‌.ടി.യു ജില്ല സെക്രട്ടറി രാധാകൃഷ്ണൻ ബ്ലാത്തൂർ, പി.കെ. മധുസൂദനൻ, ടി.കെ. വൽസലൻ, എം. രാജീവൻ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. സി.കെ. മനോജ്‌ സ്വാഗതവും സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.കെ. മനോജ്‌ (പ്രസി.), രഘു സ്വരലയ (വൈസ് പ്രസി.), കെ.കെ. കൃഷ്ണൻ (സെക്ര.), കെ.കെ. ബാലകൃഷ്ണൻ (ജോ.സെക്ര.), സി.രവീന്ദ്രൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.