ചെറുപുഴ: മീന്‍ അവശിഷ്ടം ചെറുപുഴ കമ്പിപ്പാലത്തിന് സമീപത്ത് പുഴയിലേക്ക് തള്ളി. പുഴ തീരത്തെ കാടുപിടിച്ചുകിടന്ന ഭാഗത്തുതള്ളിയ അവശിഷ്ടങ്ങള്‍ ചീഞ്ഞുനാറിയതോടെ ദുര്‍ഗന്ധം മൂലം വഴിയാത്രക്കാര്‍ ദുരിതത്തിലായി. ചെറുപുഴ ചെക്ഡാമില്‍ വെള്ളം കെട്ടിനിര്‍ത്തിയ ഭാഗത്താണ് പലയിടങ്ങളിലായി മത്സ്യ അവശിഷ്ടങ്ങള്‍ തള്ളിയത്. തീരത്തുള്ളവര്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നതാണ് ഈ വെള്ളം. പുഴയില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കുന്നതില്‍ കടുത്ത നിസ്സംഗതയാണ് അധികൃതര്‍ കാട്ടുന്നത്. പുഴതീരത്തോടുചേര്‍ന്ന് ഒരു ഭാഗത്ത് സൗന്ദര്യവത്കരണം നടക്കുമ്പോഴാണ് ഇതിനോട് ചേര്‍ന്ന ഭാഗത്ത് മാലിന്യം കൊണ്ടുവന്നു തള്ളുന്നത്. ചെറുപുഴ ടൗണിനോട് ചേര്‍ന്നൊഴുകുന്ന ഈ ജലാശയത്തില്‍ ചെക്ഡാമും അതിനു മുകളില്‍ കോണ്‍ക്രീറ്റ് പാലവും വന്നതോടെ നിരവധി പേര്‍ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ ഇവിടെയെത്താറുണ്ട്. ഉപേക്ഷിച്ച കമ്പിപ്പാലം കാണാനും ആളുകള്‍ വരാറുണ്ട്. എന്നാല്‍, പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സൂചന ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.