ഇരിട്ടി: നാടിന്റെ സമാധാനവും സഹിഷ്ണുതയും നിലനിർത്തുന്നതിൽ ഹൈദരലി ശിഹാബ് തങ്ങളുടെ പങ്ക് നിസ്തുലവും അവിസ്മരണീയവുമായിരുന്നുവെന്ന് സണ്ണി ജോസഫ് എം.എൽ.എ. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എം. മജീദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, പി.കെ. ജനാർദനൻ, തോമസ് വർഗീസ്, പി.പി. ഉസ്മാൻ, ഇബ്രാഹിം മുണ്ടേരി, ബാബുരാജ്, സുരേഷ് ബാബു, അജയൻ പായം, പി.എം അഷ്റഫ്, കെ. അസ്സൂട്ടി എന്നിവർ സംസാരിച്ചു. ഇരിട്ടി മാനവ സൗഹൃദ വേദി എക്സിക്യൂട്ടിവ് യോഗം അനുശോചിച്ചു. ബാലൻ പടിയൂർ അധ്യക്ഷത വഹിച്ചു. മൊയ്‌തീൻ, അബ്ദുൽകാദർ ദർശന, ആർ.കെ. മോഹൻദാസ്, പി.പി. മുസ്തഫ, കെ. സാദിക്ക്, ബഷീർ അൽഹിന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.