ശ്രീകണ്ഠപുരം: ആർ.എസ്.എസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ എൽ.ഡി.എഫ് ശ്രീകണ്ഠപുരം മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സി. രാജീവൻ അധ്യക്ഷത വഹിച്ചു. ഏരുവേശ്ശിയിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വളക്കൈയിൽ സി.പി.എം ഏരിയ സെക്രട്ടറി എം.സി. രാഘവൻ, പടിയൂരിൽ എം. അനിൽകുമാർ, ഇരിക്കൂറിൽ കെ.കെ. രത്നകുമാരി, ചൂളിയാട്ട് കെ.പി. രമണി, മലപ്പട്ടത്ത് എം. അനിൽകുമാർ, ചെങ്ങളായിയിൽ ബി. ഷംസുദ്ദീൻ, ചുഴലിയിൽ കെ. ജനാർദനൻ, നിടിയേങ്ങയിൽ പി. മാധവൻ, ചന്ദനക്കാംപാറയിൽ വി.പി. മോഹനൻ, പയ്യാവൂരിൽ എം.സി. ഹരിദാസൻ, കാവുമ്പായിയിൽ പി.വി. ശോഭന, കുടിയാന്മലയിൽ റോബർട്ട് ജോർജ്, കല്യാട്ട് കെ.ടി. അനിൽകുമാർ എന്നിവരാണ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.