ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയും വിളക്കോട് ഗവ. യു.പി സ്കൂളിന് കളിക്കളം ഒരുങ്ങുന്നു. സ്കൂളിനോട് ചേർന്ന സ്വകാര്യവ്യക്തിയുടെ 50 സൻെറ് സ്ഥലമാണ് സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ കളിസ്ഥലത്തിനായി 26 ലക്ഷം രൂപക്ക് വാങ്ങിയത്. ഒമ്പതിന് വൈകീട്ട് ഏഴിന് നടക്കുന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി സ്ഥലത്തിന്റെ രേഖ ഏറ്റുവാങ്ങും. വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എസ്. ബീനക്ക് യാത്രയയപ്പും നടക്കുമെന്ന് ഭാരവാഹികളായ എൻ. സതീശൻ, കെ.പി. ഷംസുദ്ദീൻ, എൻ.എസ്. ബീന, കെ. നാസർ, പി.പി. മുസ്തഫ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.