മാഹി: കേരളത്തിന് കടക്കെണി സംഭാവന ചെയ്യുന്ന സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരുമായല്ല ജനങ്ങളുമായാണ് ചർച്ച നടത്തേണ്ടതെന്നും പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും കെ.കെ. രമ എം.എൽ.എ. കെ-റെയിൽ വേണ്ട, കേരളം മതി എന്ന സന്ദേശവുമായി കാസർകോടുനിന്ന് ആരംഭിച്ച സംസ്ഥാന ജാഥക്ക് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി. ചെറിയ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രഭുദാസ്, നിജിൽ, പി.കെ. രാമചന്ദ്രൻ, ഷുഹൈബ് കൈതാൽ, ടി.ടി. ഇസ്മായിൽ, കെ.വി. രാജൻ, സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോട്ടത്തിൽ ശശിധരൻ, പ്രീത എന്നിവർ സംസാരിച്ചു. ഇഖ്ബാൽ, അഹമ്മദ് കല്പക, ടി.സി. രാമചന്ദ്രൻ, മഹമ്മൂദ് ഫനാർ എന്നിവർ നേതൃത്വം നൽകി. ജാഥയുടെ ഭാഗമായി തെരുവ് നാടകവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.